കര്‍ത്താവിങ്കല്‍ വിശ്രാമം കൊള്ളുന്ന ശുദ്ധ-രെല്ലാം നല്‍ സാക്ഷ്യം നല്‍കുമ്പോള്‍ യേ-ശൂ-വെ നിന്‍ നാമം പുകഴട്ടെ ഹാ! ഹാലെലൂയ്യാ! നീ താന്‍ പാറ വന്‍ പോരിന്‍ നേതാവും നല്‍ കോ-ട്ടയും വെളിച്ച തൂണതും യേ-ശൂ-വെ നിന്‍ നാമം പുകഴട്ടെ ഹാ! ഹാലെലൂയ്യാ! തന്‍ ശിഷ്യരിന്‍ നല്‍ കൂട്ടായ്മക്കായി ഭൂമിയെല്ലാം ക്രൂശു ചുമന്നോര്‍ക്കായ് ലോകത്തെയും കീഴ്മേല്‍ മറിച്ചോര്‍ക്കായ് ഹാ! ഹാലെലൂയ്യാ! വചനം നന്നായ് ഘോഷിച്ചവര്‍ക്കായ്‌ ദൈവത്തിന്റെ തോട്ടം നനച്ചോര്‍ക്കായ്‌ തന്‍ മ-ഹ-ത്വം ചൊല്ലി കൊടുത്തോര്‍ക്കായ്‌ ഹാ! ഹാലെലൂയ്യാ! വീണ്ടെടുപ്പു ദര്‍ശിച്ച ശുദ്ധര്‍ക്കായ് വാഗ്ദ-ത്ത മാം- കിരീടം കണ്ടോര്‍ക്കായ്‌ ദര്‍ശ-നം ലേ-ശം കൈവിടാത്തോര്‍ക്കായ്‌ ഹാ! ഹാലെലൂയ്യാ! വാഞ്ചിക്കുന്നെ തന്‍ ശുദ്ധര്‍ കൂട്ടായ്മാ ജയി-ച്ചോ-രവര്‍, ഞാന്‍ പോരിങ്കല്‍ തന്നേ എല്ലാവരും നിന്‍ സ്വന്തം; നിന്‍ വക ഹാ! ഹാലെലൂയ്യാ! നിന്‍ സേനയെ ഇപ്പോള്‍ നയിക്കുകേ ധീര-തയാല്‍ വിശ്വാസ വീരരായ് ജയി-ച്ചോ-രാം നല്‍ ശുദ്ധന്മാരെപോല്‍ ഹാ! ഹാലെലൂയ്യാ! പോര്‍ നീണ്ടാലും കഠിനമായാലും ജയ ധ്വനി ശ്രവിക്കുന്നെല്ലാടം പട കേമം; ധൈര്യമോ കെങ്കേമം ഹാ! ഹാലെലൂയ്യാ! തങ്ക പ്രഭ പടിഞ്ഞാറെത്തുമ്പോള്‍ പോരാളികള്‍ വിശ്രാമം കൊള്ളുമ്പോള്‍ ശാന്തിയേകും ശുദ്ധര്‍ പറുദീസാ ഹാ! ഹാലെലൂയ്യാ! കണ്ടാലും നാം ആ മഹത്വ ദിനം ശുദ്ധര്‍ എല്ലാം നിരയായ് നില്‍ക്കുമ്പോള്‍ മഹത്വ രാജന്‍ എഴുന്നെള്ളുമ്പോള്‍ ഹാ! ഹാലെലൂയ്യാ! ഭൂ, സമുദ്രം, പളങ്കു കടലും കട-ന്നെത്തും എണ്ണമില്ലാ സൈന്യം പാടീടുമേ ത്രീയേകനു സ്തുതി ഹാ! ഹാലെലൂയ്യാ! Mel : Ralph Vaughan Williams 1906 [SINE NOMINE] Text: William Walsham How 1864 "For All The Saints, Who From Their Labors Rest" ML : "സൈമണ്‍ സഖറിയ "കര്‍ത്താവിങ്കല്‍ വിശ്രാമം കൊള്ളുന്ന" Web : http://www.liederschatz.net [ROMAN CHARACTER] karttāviṅkal viśrāmaṁ keāḷḷunna śud'dha-rellāṁ nal sākṣyaṁ nalkumpēāḷ yē-śū-ve nin nāmaṁ pukaḻaṭṭe hā! hālelūyyā! nī tān pāṟa van pēārin nētāvuṁ nal kēā-ṭṭayuṁ veḷicca tūṇatuṁ yē-śū-ve nin nāmaṁ pukaḻaṭṭe hā! hālelūyyā! tan śiṣyarin nal kūṭṭāymakkāyi bhūmiyellāṁ krūśu cumannēārkkāy lēākatteyuṁ kīḻmēl maṟiccēārkkāy hā! hālelūyyā! vacanaṁ nannāy ghēāṣiccavarkkāy‌ daivattinṟe tēāṭṭaṁ nanaccēārkkāy‌ tan ma-ha-tvaṁ ceālli keāṭuttēārkkāy‌ hā! hālelūyyā! vīṇṭeṭuppu darśicca śud'dharkkāy vāgda-tta māṁ- kirīṭaṁ kaṇṭēārkkāy‌ darśa-naṁ lē-śaṁ kaiviṭāttēārkkāy‌ hā! hālelūyyā! vāñcikkunne tan śud'dhar kūṭṭāymā jayi-ccēā-ravar, ñān pēāriṅkal tannē ellāvaruṁ nin svantaṁ; nin vaka hā! hālelūyyā! nin sēnaye ippēāḷ nayikkukē dhīra-tayāl viśvāsa vīrarāy jayi-ccēā-rāṁ nal śud'dhanmārepēāl hā! hālelūyyā! pēār nīṇṭāluṁ kaṭhinamāyāluṁ jaya dhvani śravikkunnellāṭaṁ paṭa kēmaṁ; dhairyamēā keṅkēmaṁ hā! hālelūyyā! taṅka prabha paṭiññāṟettumpēāḷ pēārāḷikaḷ viśrāmaṁ keāḷḷumpēāḷ śāntiyēkuṁ śud'dhar paṟudīsā hā! hālelūyyā! kaṇṭāluṁ nāṁ ā mahatva dinaṁ śud'dhar ellāṁ nirayāy nilkkumpēāḷ mahatva rājan eḻunneḷḷumpēāḷ hā! hālelūyyā! bhū, samudraṁ, paḷaṅku kaṭaluṁ kaṭa-nnettuṁ eṇṇamillā sain'yaṁ pāṭīṭumē trīyēkanu stuti hā! hālelūyyā! Mel : Ralph Vaughan Williams 1906 [SINE NOMINE] Text: William Walsham How 1864 "For All The Saints, Who From Their Labors Rest" ML : "saimaṇ sakhaṟiya "karttāviṅkal viśrāmaṁ keāḷḷunna" Web : http://www.liederschatz.net